ഭോപാല്‍: ( www.truevisionnews.com) പണം അപഹരിക്കുന്നതിനുമുമ്പ് തൊഴുതുപ്രാര്‍ഥിച്ച് മോഷ്ടാവ്. മധ്യപ്രദേശില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
പെട്രോള്‍ പമ്പില്‍ കയറിയ കള്ളന്‍ മോഷ്ടിക്കുന്നതിനുമുമ്പ് പ്രാര്‍ഥിക്കുന്ന ദൃശ്യം സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്.
ഓഫീസില്‍ പൂജാമുറി പോലെ പ്രാര്‍ഥനയ്ക്കായി ഒരുക്കിയ ഭാഗം കണ്ടതോടെ നിമിഷനേരം നിന്ന അയാള്‍ പൂജാവിഗ്രഹത്തിന് മുമ്പില്‍ കുമ്പിടുന്നതും അനുഗ്രഹം തേടുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അവിടെയുള്ള വലിപ്പുകള്‍ തുറക്കുന്നതും കാണാം.
കുറച്ചുസമയം കഴിയുമ്പോഴാണ് അയാള്‍ സിസിടിവി ക്യാമറ ശ്രദ്ധിക്കുന്നത്. അയാള്‍ ക്യാമറ മറയ്ക്കാനോ തിരിച്ചുവെക്കാനോ ശ്രമിക്കുന്നു. എന്നാല്‍ തന്റെ ശ്രമം പാഴായത് അറിയാതെ അയാള്‍ തന്റെ പരിപാടി തുടരുന്നു.
അവിടെനിന്ന് ഒന്നരലക്ഷത്തിലധികം രൂപ(1.57 ലക്ഷം രൂപ) മോഷ്ടാവ് കവര്‍ന്നതായി പോലീസ് പറഞ്ഞു. മോഷണസമയത്ത് പമ്പിലെ ജീവനക്കാര്‍ ഉറക്കത്തിലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
മോഷണത്തിന് പിന്നാലെ ജീവനക്കാര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് അപ്പോഴേക്കും കടന്നിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഒരു ഇരുമ്പ് ദണ്ഡും സാരിയും പോലീസ് കണ്ടെടുത്തു. കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
#Blessed #thief #bowed #down #prayed #stealing #stole #one #halflakh #drowned